യുഎഇയില്‍ രണ്ട് മാസത്തിന് ശേഷം ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ

Published : Dec 27, 2020, 10:52 PM IST
യുഎഇയില്‍ രണ്ട് മാസത്തിന് ശേഷം ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,146 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2,01,836 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 

അബുദാബി: യുഎഇയില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി. ഇന്ന് 944 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1265 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. രണ്ട് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,52,146 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2,01,836 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 1,78,672 പേരും ഇതിനോടകം രോഗമുക്തരായി. 657 പേരാണ് അസുഖബാധിതരായി മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 2.03 കോടി കൊവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലിപെരുന്നാൾ; ഒമാനിൽ പഴം-പച്ചക്കറി ലഭ്യത ഉറപ്പാക്കി അധികൃതർ, 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു
രാജ്യവ്യാപകമായി സുരക്ഷാ പരിശോധനകൾ ശക്തം; ഹജ്ജ് പെർമിറ്റില്ലാത്ത 3.66 ലക്ഷം പേരെ തിരിച്ചയച്ചതായി അധികൃതർ