യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബറില്‍ തുറക്കാന്‍ സാധ്യത

Published : Jun 21, 2020, 09:30 AM IST
യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്തംബറില്‍ തുറക്കാന്‍ സാധ്യത

Synopsis

കൊവിഡിനെതിരായ സുരക്ഷാ നടപടികളനുസരിച്ചും സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിഗണിച്ചുമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി അറിയിച്ചു. 

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലും സര്‍വകലാശാലകളിലും സെപ്‍തംബറില്‍ അധ്യയനം തുടങ്ങാന്‍ സാധ്യത. വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍  വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന എജ്യൂക്കേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‍സസ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം  അറിയിച്ചത്.

കൊവിഡിനെതിരായ സുരക്ഷാ നടപടികളനുസരിച്ചും സാഹചര്യത്തിലുണ്ടാകുന്ന മാറ്റം പരിഗണിച്ചുമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കും പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന ശ്രമങ്ങളെ എജ്യൂക്കേഷന്‍ ആന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് കൗണ്‍സില്‍ യോഗത്തില്‍ അഭിനന്ദിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി