യുഎഇ വിപണിയിൽ നിന്ന് നെസ്‌ലെ പാൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു

Published : Jan 17, 2026, 03:24 PM IST
nestle infant formula

Synopsis

യുഎഇ വിപണിയിൽ നിന്ന് നെസ്‌ലെ പാൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് 'എസ്26 എആർ' എന്ന ഉൽപ്പന്നം കൂടി നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തി. 

ദുബൈ: യുഎഇയിൽ നെസ്‌ലെ കമ്പനിയുടെ ബേബി മിൽക്ക് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്ന നടപടി വിപുലീകരിച്ചു. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് 'എസ്26 എആർ' എന്ന ഉൽപ്പന്നം കൂടി നിലവിലെ പട്ടികയിൽ ഉൾപ്പെടുത്തിയതായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു.

എസ്26 എആർ എന്ന ഉൽപ്പന്നത്തിന്‍റെ 5185080661, 5271080661, 5125080661 എന്നീ ബാച്ച് നമ്പറുകളാണ് പുതുതായി പിൻവലിക്കുന്നത്. ഉൽപ്പാദന ഘട്ടത്തിൽ ഉപയോഗിച്ച ഒരു അസംസ്‌കൃത വസ്തുവിൽ ബാസില്ലസ് സിറിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് മുൻകരുതൽ നടപടിക്ക് കാരണം. ഈ ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന 'സിറ്യൂലൈഡ്' എന്ന വിഷാംശം വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

നേരത്തെ പിൻവലിച്ച ഉൽപ്പന്നങ്ങൾ

ജനുവരി 7ന് പുറത്തിറക്കിയ ആദ്യ പട്ടികയിൽ NAN Comfort 1, NAN OPTIPRO 1, NAN SUPREME PRO 1, 2, 3S-26 Ultima 1, 2, 3, Alfamino എന്നിവ പിൻവലിച്ചിരുന്നു. വിതരണക്കാരുടെ പക്കലുള്ള ഈ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള എല്ലാ വിപണന കേന്ദ്രങ്ങളിൽ നിന്നും ഇവ നീക്കം ചെയ്യാൻ നടപടി തുടങ്ങി. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വിപണിയിലുള്ള നെസ്‌ലെ ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. 

നിങ്ങളുടെ കയ്യിലുള്ള ഉൽപ്പന്നം പിൻവലിച്ച ബാച്ചിൽ ഉൾപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ നെസ്‌ലെ ഒരു ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്: https://www.nestlefamilynes-mena.com/en/recall ബാച്ച് നമ്പർ ഉറപ്പാക്കിയാൽ പണം തിരികെ വാങ്ങാനോ ഉൽപ്പന്നം മാറ്റിയെടുക്കാനോ സാധിക്കും.കുട്ടികൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ കണ്ടാൽ pv@ede.gov.ae എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറേബ്യൻ ഉപദ്വീപിലെ ആദ്യ 'മൈനർ ബസിലിക്ക', അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന് ചരിത്ര പദവി
ഐക്യദാർഢ്യ ദിനം ആചരിച്ച് യുഎഇ, രാജ്യത്തുടനീളം എയർഷോ, ആഹ്വാനവുമായി ശൈഖ് ഹംദാൻ