മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി

Published : Jul 08, 2019, 12:00 AM ISTUpdated : Jul 08, 2019, 08:29 AM IST
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി

Synopsis

ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്

ദില്ലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇന്ത്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്. 

ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ വെച്ചുനടന്ന ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി യുഎഇ ക്ഷണിച്ചിരുന്നു. 2015 ഓഗസ്റ്റിലും പിന്നീട് 2018 ഫെബ്രുവരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ