
ദില്ലി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഊർജ്ജം,വാണിജ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ സന്ദർശനത്തിന് ഷെയ്ക് അബ്ദുള്ള ക്ഷണിക്കും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ മോദി അവസാനമായി യുഎഇ സന്ദർശിച്ചത്. രണ്ടാം മോദി സർക്കാർ സ്ഥാനമേറ്റശേഷം ആദ്യമായാണ് ഒരു യുഎഇ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് നാലുതവണ ഷെയ്ഖ് നഹ്യാൻ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam