യുഎഇയില്‍ ചിലയിടങ്ങളില്‍ റെഡ് അലര്‍ട്ട്; കടല്‍ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ്

Published : Dec 18, 2019, 12:28 PM ISTUpdated : Dec 18, 2019, 12:29 PM IST
യുഎഇയില്‍ ചിലയിടങ്ങളില്‍ റെഡ് അലര്‍ട്ട്; കടല്‍ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ്

Synopsis

ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി: അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം മേഘാവൃതമാകാനും ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. എട്ട് അടിവരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.  രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ 16 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. തീരപ്രദേശങ്ങളില്‍ 18 മുതല്‍ 26 ഡിഗ്രി വരെയും പര്‍വതപ്രദേശങ്ങളില്‍ 8 മുതല്‍ 20 ഡിഗ്രി വരെയുമായിരിക്കും താപനില.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും