
അബുദാബി: ജോര്‍ദ്ദാനിലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചനം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ജോര്‍ദ്ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനാണ് കഴിഞ്ഞ ദിവസം സന്ദേശം അയച്ചത്.
ചാവുകടല്‍ ഭാഗത്തുണ്ടായ പ്രളയത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അവരുടെ ബന്ധുക്കള്‍ക്ക് ക്ഷമയോടെ നേരിടാന്‍ കഴിയട്ടെയെന്നും ശൈഖ് ഖലീഫയുടെ സന്ദേശത്തില്‍ പറയുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും ജോര്‍ദ്ദാന്‍ ഭരണാധികാരിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam