ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

By Web TeamFirst Published Nov 5, 2019, 3:34 PM IST
Highlights

തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൊവ്വാഴ്ച മുന്നറിയിപ്പില്‍ പറയുന്നത്.

അബുദാബി: അറേബ്യന്‍ ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എന്‍.സി.എം) മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ കാറ്റ് 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കടലില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ചൊവ്വാഴ്ച മുന്നറിയിപ്പില്‍ പറയുന്നത്.

ദുബായിലെ ബീച്ചുകളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് പൊലീസും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും ജനത്തിരക്ക് കുറഞ്ഞ ഭാഗങ്ങളില്‍ ഒറ്റയ്ക്ക് നീന്താന്‍ ഇറങ്ങരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പൊതുവേ പ്രക്ഷുബ്ധമായിരിക്കും.

click me!