
ദുബൈ: സഹിഷ്ണുത, തുറന്ന മനോഭാവം, സഹവര്‍ത്തിത്തം എന്നിവയിലാണ് യുഎഇ വിശ്വസിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. മനുഷ്യരിലെ വൈവിധ്യത്തെ സ്വീകരിക്കുക എന്ന യുഎഇയുടെ നയം യുഎന്നിന്റെ നയങ്ങളോട് സാമ്യമുള്ളതാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. യുഎന്നിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിലാണ് ശൈഖ് മുഹമ്മദ് അഭിപ്രായം പ്രകടിപ്പിച്ചത്.
സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനെത്തുന്ന എല്ലാവര്‍ക്കുമായി യുഎഇയുടെ വാതിലുകള്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര സഹകരണത്തിലൂടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ് യഥാര്‍ത്ഥ ശക്തിയും ശരിയായ സമൃദ്ധിയും കൈവരിക്കാനാകുകയെന്ന് എല്ലാ രാജ്യങ്ങളും ജനങ്ങളും തിരിച്ചറിയണമെന്നും യുഎഇയുടെ ശക്തി വൈവിധ്യത്തിലും ഐക്യത്തിലുമാണ് നിലകൊള്ളുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരസ്പര സഹകരണം ഊന്നിപ്പറഞ്ഞ അദ്ദേഹം എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നും പരസ്പര സഹകരണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയെ രാജ്യം കൃത്യമായി നേരിട്ടെന്നും വെല്ലുവിളിയെ അവസരമാക്കി മാറ്റിയെന്നും ശൈഖ് മുഹമ്മദ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam