പ്രളയബാധിതകര്‍ക്ക് നിലയ്ക്കാത്ത സഹായവുമായി പ്രവാസി മലയാളികള്‍

Published : Sep 06, 2018, 01:15 AM ISTUpdated : Sep 10, 2018, 01:55 AM IST
പ്രളയബാധിതകര്‍ക്ക് നിലയ്ക്കാത്ത സഹായവുമായി പ്രവാസി മലയാളികള്‍

Synopsis

അവധികള്‍കഴിഞ്ഞ് ജോലി തിരക്കിലേക്ക് നീങ്ങുമ്പോഴും സഹജീവികളെ സഹായിക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ തുടരുന്നു. ഓഫീസ്, സ്കൂള്‍ സമയങ്ങള്‍ക്കു ശേഷം സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണവര്‍. 

അബുദാബി: പ്രളയ ബാധിതർക്കായി ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളുടെ സഹായം തുടരുന്നു.  260 ടണ്‍ സാധനങ്ങളാണ് യുഎഇയില്‍ നിന്നു മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാട്ടിലേക്കയച്ചത്.

അവധികള്‍കഴിഞ്ഞ് ജോലി തിരക്കിലേക്ക് നീങ്ങുമ്പോഴും സഹജീവികളെ സഹായിക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ തുടരുന്നു. ഓഫീസ്, സ്കൂള്‍ സമയങ്ങള്‍ക്കു ശേഷം സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണവര്‍. കുട്ടനാട് ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാത്രം ഒരു കണ്ടെയ്നര്‍ സാധനങ്ങളാണ് ആലപ്പുഴ ഇന്‍കാസിന്‍റെ പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ന് കയറ്റിവിട്ടത്.

വസ്ത്രം, ക്ലീനിങ്ങ് സാധനങ്ങള്‍, നാപ്കിന്‍സ്, തുടങ്ങിയ അവശ്യവസ്തുക്കളാണ് നാട്ടിലേക്കയച്ചത്. 260 ടണ്‍ സാധനങ്ങള്‍ യുഎഇയില്‍ നിന്നു മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കെത്തി. ഇതിനു പുറമെ എമിറേറ്റ്സ് റെഡ്ക്രസന്‍റ് ഓഫീസുകളിലേക്കും കേരളത്തിലേക്കുള്ള സഹായങ്ങള്‍ എത്തുന്നുണ്ട്. മലയാളികള്‍ക്ക് പുറമെ  വിദേശികളും കേരളത്തിനു കൈത്താങ്ങാവാന്‍ താല്‍പര്യംകാണിച്ച് രംഗത്തുവരുന്നതായി വിവിധ  സംഘടനകള്‍ അറിയിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ
ബിഗ് ടിക്കറ്റ് – 30 മില്യൺ ദിർഹം വിജയിയെ പ്രഖ്യാപിച്ചു; ബി.എം.ഡബ്ല്യു കാർ ഇന്ത്യക്കാരന്