ഒരു നിമിഷത്തിലെ അശ്രദ്ധ; യുഎഇയിലെ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

By Web TeamFirst Published Nov 1, 2020, 8:54 PM IST
Highlights

ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോണ്‍ റൂം മോണിട്ടറാണ് സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. 

ഷാര്‍ജ: കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ട്രാഫിക് സിഗ്‍നലുകള്‍ അനുസരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ജംഗ്ഷനുകളിലും മറ്റും അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കണം. ഇത്തരം പ്രവൃത്തികള്‍ അപകടത്തിലേക്ക് നയിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഷാര്‍ജ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോണ്‍ റൂം മോണിട്ടറാണ് സിസിടിവി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടത്. കാല്‍നടയാത്രക്കാരെ റോഡ് ക്രോസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന റെഡ് ലൈറ്റ് തെളിഞ്ഞിട്ടും അശ്രദ്ധമായി റോഡിലേക്കിറങ്ങിയ ഒരാള്‍ അപകടകത്തിനിരയാവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

 

click me!