കേരളത്തെ സഹായിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എമിറേറ്റ്സ് റെഡ് ക്രസന്‍റ്

By Web TeamFirst Published Sep 17, 2018, 9:47 PM IST
Highlights

കേരളത്തെ സഹായിക്കാന്‍ നാല്‍പതിനായിരം കിലോ സാമഗ്രികളും മൂന്ന് മില്യണ്‍ ദിര്‍ഹവുമാണ് കഴിഞ്ഞ 25 ദിവസത്തിനിടെ റെഡ്ക്രസന്‍റിന്‍റെ ദുബായ് യൂണിറ്റ് ശേഖരിച്ചത്. വരുന്ന രണ്ടുമാസംകൂടി സഹായ സമാഹരണം തടരുമെന്നും റെഡ്ക്രസന്‍റ് മേധാവി മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദുബായ്: കേരളത്തെ സഹായിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദുബായ് എമിറേറ്റ് റെഡ് ക്രസന്‍റ് മേധാവി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹായ സമാഹരണം നവംബര്‍ വരെ തുടരും. യുഎഇയുടെ സഹായം വേണ്ടെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി വ്യക്തമാക്കി.

കേരളത്തെ സഹായിക്കാന്‍ നാല്‍പതിനായിരം കിലോ സാമഗ്രികളും മൂന്ന് മില്യണ്‍ ദിര്‍ഹവുമാണ് കഴിഞ്ഞ 25 ദിവസത്തിനിടെ റെഡ്ക്രസന്‍റിന്‍റെ ദുബായ് യൂണിറ്റ് ശേഖരിച്ചത്. വരുന്ന രണ്ടുമാസംകൂടി സഹായ സമാഹരണം തടരുമെന്നും റെഡ്ക്രസന്‍റ് മേധാവി മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഎഇയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച മലയാളികളെ സഹായിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി

ഇതുവരെ യുഎഇയുടെ സഹായം വേണ്ടെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാലുടന്‍ റെഡ്ക്രസന്‍റിന്‍റെ സഹായം കേരളത്തിലെത്തിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എമിറേറ്റ്സ് റെഡ്ക്രസന്‍റ് പ്രതിനിധികളെ കേരളത്തിലേക്കയച്ചാതിയ അല്‍ സറോണി അറിയിച്ചു. എമിറേറ്റ്സ് റെഡ്ക്രസന്‍റിനു പുറമെ, ശൈഖ് ഖലീഫ ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷനുകള്‍ വഴിയും വ്യാപക  ധന-സാധന ശേഖരണമാണ് കേരളത്തിനായി നടക്കുന്നത്.

click me!