യുഎഇയില്‍ ഇന്നും ആയിരം കടന്ന് പുതിയ കൊവിഡ് കേസുകള്‍; ഒരു മരണം

By Web TeamFirst Published Oct 12, 2020, 11:14 PM IST
Highlights

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,271പേരാണ് പുതുതായി രോഗമുക്തി നേടിയത്.

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച  1,064  പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,271പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ മരണസംഖ്യ 446 ആയി. 107,293 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 98,555 പേര്‍ രോഗമുക്തരായി. നിലവില്‍ 8,292 പേരാണ് ചികിത്സയിലുള്ളത്.  78,483 പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 

click me!