യുഎഇയില്‍ ഇന്നും ആയിരത്തിലേറെ പുതിയ കൊവിഡ് രോഗികള്‍

By Web TeamFirst Published Oct 10, 2020, 5:49 PM IST
Highlights

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,070 പേരാണ് പുതുതായി രോഗമുക്തി നേടിയത്.

അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1,129 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 

രോഗമുക്തരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി. 1,070 പേരാണ് പുതുതായി രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ മരണസംഖ്യ 443 ആയി. 105,133 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  95, 973 പേര്‍ രോഗമുക്തി നേടി. നിലവില്‍ 8,717 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് പുതുതായി 136,430 കൊവിഡ് പരിശോധനകള്‍ കൂടി നടത്തി. 

click me!