യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം

Published : Jan 22, 2021, 04:17 PM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 170,694 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 3,552 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3,945 പേര്‍ രോഗമുക്തരായിട്ടുണ്ട്. പത്ത് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 170,694 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.42 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,70,810 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍  2,43,267 പേരും രോഗമുക്തരായി. 776 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ രാജ്യത്ത് 26,767 കൊവിഡ് രോഗികളുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ