യുഎഇയില്‍ 1284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

By Web TeamFirst Published Dec 18, 2020, 4:54 PM IST
Highlights

1,44,602 കൊവിഡ് പരിശോധനകള്‍ കൂടി 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ യുഎഇയില്‍ 1,91,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,67,306 പേരും ഇതിനോടകം രോഗമുക്തരായി. 

അബുദാബി: യുഎഇയില്‍ 1284 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.  ചികിത്സയിലായിരുന്ന 765 പേര്‍ രോഗമുക്തരായി.  കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

1,44,602 കൊവിഡ് പരിശോധനകള്‍ കൂടി 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ യുഎഇയില്‍ 1,91,150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ 1,67,306 പേരും ഇതിനോടകം രോഗമുക്തരായി. ആകെ 630 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 23,214 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.89 കോടിയിലധികമാണ് ഇതുവരെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം. അതേസമയം ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് യുഎഇ അംഗീകാരം നല്‍കിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ ഇഞ്ചക്ഷനുകള്‍ നല്‍കിവരികയാണ്.

click me!