യുഎഇയില്‍ 2184 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് അഞ്ച് മരണം

Published : Jun 29, 2021, 04:35 PM IST
യുഎഇയില്‍ 2184 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് അഞ്ച് മരണം

Synopsis

പുതിയതായി നടത്തിയ 2,81,043 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ 2,184 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,105 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,81,043 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,31,160 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,09,711 പേര്‍ രോഗമുക്തരാവുകയും 1,807 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം
അബുദാബിയിലെ മുസഫയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു