യുഎഇയില്‍ ഇന്ന് 2483 പേര്‍ക്ക് കൊവിഡ്; 13 മരണം

By Web TeamFirst Published Mar 8, 2021, 10:15 PM IST
Highlights

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,13,332 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,94,649 പേരാണ് രോഗമുക്തരായത്. 

അബുദാബി: യുഎഇയില്‍  2483 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്‍ച അറിയിച്ചു. ചികിത്സയിലായിരുന്ന 1857 പേര്‍ രോഗമുക്തരായപ്പോള്‍ 13 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

1,81,571 കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,13,332 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,94,649 പേരാണ് രോഗമുക്തരായത്. 1335 ജീവനുകള്‍ രാജ്യത്ത് കൊവിഡ് കാരണം നഷ്ടമായി. നിലവില്‍ 17,348 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!