യുഎഇയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

Published : Oct 01, 2021, 03:53 PM IST
യുഎഇയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അബുദാബി: യുഎഇയില്‍ (United Arab Emirates)പുതിയതായി  276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 365 പേരാണ് ഇന്ന് രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന്‌ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,36,268 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,28,911 പേര്‍ രോഗമുക്തരായി. 2,100 പേരാണ് രാജ്യത്ത് ആകെ മരണപ്പെട്ടത്. നിലവില്‍ 5,257 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബു സംറ അതിർത്തി വഴി ഖത്തറിലേക്ക് വരുന്ന വിദേശ വാഹനങ്ങളുടെ ഇൻഷുറൻസ് ഇനി ഇലക്ട്രോണിക് സംവിധാനത്തിലൂടെയും
ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി