യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത് 2,443 പേര്‍

Published : Sep 06, 2020, 04:19 PM IST
യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത് 2,443 പേര്‍

Synopsis

പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേര്‍ രോഗമുക്തരായതിന് പുറമെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ലെന്നതും ആശ്വാസം പകരുന്നു.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,443 പേര്‍ കൊവിഡ് രോഗമുക്തി നേടി. അതേസമയം 513 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ നാലിരട്ടിയിലധികം പേര്‍ രോഗമുക്തരായതിന് പുറമെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ലെന്നതും ആശ്വാസം പകരുന്നു.

ഇതുവരെ 73,984 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 66,095 പേരും രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് 388 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ 7,501 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 87,000 കൊവിഡ് പരിശോധകള്‍ യുഎഇയില്‍ ഉടനീളം നടന്നു. ഇതുവരെ 75 ലക്ഷത്തില്‍പരം പരിശോധനകള്‍ നടത്തിക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്
എമിറേറ്റ്സ് ഡ്രോ – രണ്ട് ഇന്ത്യൻ വിജയികൾ; ഒരക്കം അകലെ മില്യണുകൾ