
ഷാര്‍ജ: ശക്തമായ തിരമാലകള്‍ കാരണം വെള്ളം കയറിയതിനാല്‍ യുഎഇയില്‍ ചില റോഡുകള്‍ അടച്ചു. ഷാര്‍ജയിലെയും ഫുജൈറയിലെയും റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. ക്യാര്‍ ചുഴലിക്കാറ്റ് കാരണമാണ് ശക്തമായ തിരമാലകള്‍ രൂപപ്പെട്ടത്.
ഏഴ് അടി വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. റോഡുകള്‍ തുറക്കുന്നതുവരെ വരെ മറ്റ് പാതകള്‍ ഉപയോഗിക്കണമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഷാര്‍ജ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയതിനാല്‍ കോര്‍ണിഷ് റോഡും അടച്ചതായി സാമൂഹിക മാധ്യമങ്ങള്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ