യുഎഇ രാജകുടുംബാംഗം അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

Published : May 08, 2019, 09:41 AM IST
യുഎഇ രാജകുടുംബാംഗം അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

Synopsis

ചൊവ്വാഴ്ച രാത്രി ഇഷാഅ് നമസ്കാരത്തിന് ശേഷം ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, രാജകുടുംബാംഗങ്ങള്‍, എമിറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തു. 


ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ശൈഖ മറിയം ബിന്‍ത് സലീം അല്‍ സുവൈദി അന്തരിച്ചു. റമദാനിലെ രണ്ടാം ദിനമായിരുന്ന ചൊവ്വാഴ്ചയായിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചിച്ചു.
 

ചൊവ്വാഴ്ച രാത്രി ഇഷാഅ് നമസ്കാരത്തിന് ശേഷം ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്കാരം നടന്നു. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, രാജകുടുംബാംഗങ്ങള്‍, എമിറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജുബൈല്‍ മഖ്ബറയില്‍ മൃതദേഹം ഖബറടക്കി.
 

രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജ എമിറേറ്റില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു