യുഎഇ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് അന്തരിച്ചു; അപകട മരണമെന്ന് റോയല്‍ കോര്‍ട്ട്

Published : Sep 16, 2020, 02:34 PM IST
യുഎഇ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് അന്തരിച്ചു; അപകട മരണമെന്ന് റോയല്‍ കോര്‍ട്ട്

Synopsis

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ്‌ ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ റോയല്‍ കോര്‍ട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. 

ഉമ്മുല്‍ ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്‍മദ് അല്‍ മുഅല്ല അന്തരിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ്‌ ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ റോയല്‍ കോര്‍ട്ടില്‍ നിന്നാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്. അപകട മരണമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെയായിരുന്നു രാജകുടുംബാംഗത്തിന്റെ നിര്യാണം. റോയല്‍ കോര്‍ട്ട് അനുശോചനമറിയിച്ചിട്ടുണ്ട്. കൊവിഡ് സുരക്ഷാ നടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്‍ച മുതല്‍ മൂന്ന് ദിവസം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും  അനുശോചനമറിയിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസ്‍താവനയില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്