
അബുദാബി: യുഎഇയിലെ ഷോപ്പിങ് മാളുകള്‍ രണ്ടാഴ്ച അടച്ചിട്ടേക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ അധികൃതര്‍ നിഷേധിച്ചു. പ്രചരണങ്ങള്‍ക്കെതിരെ ഔദ്യോഗിക പ്രതികരണവുമായി യുഎഇ നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോരിറ്റി രംഗത്തെത്തി.
രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും രണ്ടാഴ്ച അടച്ചിടുമെന്നും റസ്റ്റോറന്റുകളില്‍ ഡെലിവറി സേവനങ്ങള്‍ മാത്രമാക്കുമെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നുമാണ് യുഎഇ നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര് മാനേജ്മെന്റ് അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.
ഔദ്യോഗിക സ്രോതസുകളെ മാത്രം വാര്‍ത്തകള്‍ക്കായി ആശ്രയിക്കണമെന്നും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവയുടെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരിയായ പരിശോധന നടത്താതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam