കൊവിഡ് വാക്‌സിന്‍; ലോകത്തിലെ വലിയ സംഭരണകേന്ദ്രങ്ങളിലൊന്ന് അബുദാബിയില്‍

By Web TeamFirst Published Apr 3, 2021, 10:46 AM IST
Highlights

19,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള താപനില നിയന്ത്രിത വെയര്‍ഹൗസില്‍ എല്ലാത്തരം വാക്‌സിനുകളും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും പ്ലസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രത്യേക താപനില പരിധി ക്രമീകരിച്ച് സംഭരിക്കാന്‍ സാധിക്കും. 

അബുദാബി: ലോകത്തിലെ വലിയ കൊവിഡ് വാക്‌സിന്‍ സംഭരണകേന്ദ്രങ്ങളിലൊന്നായ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബിയില്‍.  കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യത്തിന്റെ വലിയ അള്‍ട്രാ മോഡേണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലോജിസ്റ്റിക് സൗകര്യവും അബുദാബിയിലാണ്. 19,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള താപനില നിയന്ത്രിത വെയര്‍ഹൗസില്‍ എല്ലാത്തരം വാക്‌സിനുകളും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും പ്ലസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രത്യേക താപനില പരിധി ക്രമീകരിച്ച് സംഭരിക്കാന്‍ സാധിക്കും. 

ഏതുസമയത്തും 120 ദശലക്ഷം കൊവിഡ് വാക്‌സിനുകള്‍ ഇവിടെ സംഭരിക്കാന്‍ ശേഷിയുണ്ട്. അബുദാബി തുറമുഖത്തിന് സമീപത്തെ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബിയിലെ(കിസാദ്) താപനില നിയന്ത്രിത വെയര്‍ഹൗസ് അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് സന്ദര്‍ശിച്ചു. അബുദാബി പോര്‍ട്‌സ് ഗ്രൂപ്പ് സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് ജുമ അല്‍ ഷംസി, ഹോപ് കണ്‍സോര്‍ഷ്യം ഓപ്പറേഷന്‍ സ്റ്റിയറിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹമേലി, കിസാദ് വ്യവസായ നഗര ഫ്രീസോണ്‍ -ലോജിസ്റ്റിക്‌സ് ക്ലസ്റ്റര്‍ തലവന്‍ റോബര്‍ട്ട് സട്ടണ്‍, അബുദാബി തുറമുഖ വകുപ്പിലെയും ഹോപ് കണ്‍സോര്‍ഷ്യത്തിലെയും നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരും വെയര്‍ഹൗസ് സന്ദര്‍ശിച്ചു. 


 

click me!