യുഎഇയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഡ്രോണ്‍

By Web TeamFirst Published Mar 20, 2021, 11:21 AM IST
Highlights

ദുബൈ സനദ് അക്കാദമിയിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ നടത്തുന്നത്. പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യുകെയിലെ റീഡിങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

ദുബൈ: മഴ പെയ്യിക്കാന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങി യുഎഇ. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴയെത്തിക്കാനാണ് ശ്രമം. മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്ട്രിക്കല്‍ ചാര്‍ജ് വഴി മഴ പെയ്യിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നത്.

പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളില്‍ രാസപദാര്‍ത്ഥം ഉപയോഗിക്കുന്നതിന് ഡ്രോണുകളുടെ സഹായം തേടും. ദുബൈ സനദ് അക്കാദമിയിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ നടത്തുന്നത്. പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യുകെയിലെ റീഡിങ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ആഗോളതലത്തില്‍ മഴ വര്‍ധിപ്പിക്കുന്നതിന് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു.  
 

click me!