
മലപ്പുറം: ടിക്കറ്റെടുക്കാന്‍ പോലും പണമില്ലാത്ത പ്രവാസികളോട് ക്വാറന്റീന്‍ ചെലവ് വഹിക്കാന്‍ പറയുന്നത് അനീതിയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ക്വാറന്റീന്‍ ചെലവ് സ്‍പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യു.ഡി.എഫ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിക്കറ്റെടുക്കാന്‍ പണമില്ലാത്തത് കൊണ്ട് നാട്ടിലേക്ക് വരാന്‍ കഴിയാതെ നില്‍ക്കുന്നവരാണ് വലിയൊരു ശതമാനം പ്രവാസികള്‍. അവര്‍ ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കണമെന്ന് പറയുന്നത് ശരിയല്ല. ഒരു വകയുമില്ലാതെ മടങ്ങിവരുന്നവരുടെ ക്വാറന്റീന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണം. സര്‍ക്കാറിന് വഹിക്കാന്‍ കഴിയില്ലെന്നുണ്ടെങ്കില്‍ അത് സ്‍പോണ്‍സര്‍ ചെയ്യാന്‍ ഇവിടെ സംഘടനകളുണ്ട്. യു.ഡി.എഫിനും ആലോചിക്കാം. കൊവിഡ് കെയർ സെന്ററുകൾക്ക് സ്ഥാപനങ്ങൾ ഏറ്റെടുത്തത് സൗജന്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam