
കൊച്ചി: നവംബര്‍ 21 മുതല്‍ എറണാകുളത്ത് നടന്നുവരുന്ന നോര്‍ക്ക യു.കെ കരിയര്‍ ഫെയര്‍ നവംബർ 25ന് സമാപിക്കും. ബ്രിട്ടനില്‍ നിന്നുള്ള ഇന്റര്‍വ്യൂ പാനലിസ്റ്റുകളുടേയും യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകരുടേയും, നോര്‍ക്ക റൂട്ട്സ് പ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നത്.
സോഷ്യൽ വർക്കേഴ്സ്, നഴ്സ്, ഡയറ്റീഷ്യൻ, സ്‍പീച്ച് ആന്റ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സീനിയർ കെയറേഴ്സ് എന്നീ മേഖലയിൽ നിന്നായി 285ഓളം പേർ അഭിമുഖത്തിനെത്തി. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ജനറൽ /പീഡിയാട്രിക് / മെന്റൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കായി നവംബർ 24ന് നടക്കുന്ന അഭിമുഖത്തിൽ 148 പേർ പങ്കെടുക്കും. അവസാന ദിവസമായ വെള്ളിയാഴ്ച ജനറൽ / മെന്റൽ ഹെൽത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, സീനിയര്‍ കെയറര്‍ എന്നിവര്‍ക്കായാണ് റിക്രൂട്ട്‌മെന്റ്.
സൈക്യാട്രി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്‍പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിങ്ങനെ 13 മേഖലകളില്‍ നിന്നുള്ളവർക്കാണ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന യുകെ കരിയർ ഫെയര്‍ നവംബര്‍ 21ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം.ടി.കെ, നാവിഗോ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് റീവ്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പിന്റെ സ്ട്രാറ്റജിക്ക് കള്‍ച്ചറല്‍ ആന്റ് വര്‍ക്ക് ഫോഴ്‌സ് ലീഡ് കാത്തി മാര്‍ഷല്‍, യു.കെ എന്‍.എച്ച്.എസ്സ് പ്രതിനിധികള്‍ എന്നിവരുൾപ്പെടുന്ന സംഘമാണ് റിക്രൂട്ട്‌മെന്റിന് നേതൃത്വം നൽകുന്നത്. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ഭാഗമായ പതിനൊന്ന് തൊഴില്‍ ദാതാക്കളാണ് കരിയര്‍ ഫെയറിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
Read also: പ്രവാസികള്‍ക്കുള്ള നോര്‍ക്ക വായ്‍പാ മേള; 175 സംരംഭകര്‍ക്ക് വായ്‍പാ ശുപാര്‍ശ നല്‍കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam