ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Published : Jan 10, 2021, 09:26 PM IST
ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

Synopsis

ഈ വര്‍ഷം ആദ്യ പാദത്തോടെ രാജ്യത്തെ 50 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. 

ഉമ്മുല്‍ഖുവൈന്‍: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ പത്ത് ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,793 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ദേശീയ അടിയന്തര നിവാരണ അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ആദ്യ പാദത്തോടെ രാജ്യത്തെ 50 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.  

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ കണ്ട കാഴ്ച; മണൽപ്പരപ്പിൽ പരതി രണ്ടുപേർ, പരിശോധനയിൽ പിടിച്ചെടുത്തത് മയക്കുമരുന്ന്
രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരം, മകനെ മറയാക്കി മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ 48കാരൻ പിടിയിൽ