മക്കയിൽ ഉംറയും ത്വവാഫും ഉടൻ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jun 30, 2020, 7:37 PM IST
Highlights

തുടക്കത്തിൽ 40 ശതമാനമാളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകാനാണ് ആലോചന. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയായിരിക്കും പ്രവേശനാനുമതി നൽകുക.

റിയാദ്: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച് ത്വവാഫിനും ഉംറക്കും മസ്ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ, തിരക്കുകൾ കൈകാര്യം ചെയ്യുക വകുപ്പിനു കീഴിൽ നടന്നുവരുന്നതായാണ് 'ഉഖാദ്' പത്രം റിപ്പോർട്ട് ചെയ്തത്. മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങി കർശന ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും ഹറമിലേക്ക് പ്രവേശനം നൽകുക.  

തുടക്കത്തിൽ 40 ശതമാനമാളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകാനാണ് ആലോചന. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയായിരിക്കും പ്രവേശനാനുമതി നൽകുക. ‘തവക്കൽനാ’ ആപ്പിലാണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുക. ഹറം സന്ദർശാനുമതി പത്രം ഇതിലൂടെയാണ് ലഭിക്കുക. ഹറമിൽ പ്രവേശിക്കുേമ്പാൾ സ്വന്തം മൊബൈൽ നമ്പർ കവാടങ്ങളിൽ നൽകണം. ഹറമിനകത്തേക്കും പുറത്തേക്കും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കും. പ്രവേശന കവാടങ്ങളിൽ താപനില അളക്കാൻ തെർമൽ കാമറകൾ സ്ഥാപിക്കും. ശരീരോഷ്മാവ് കൂടിയവരെ തടയും. അങ്ങനെയുള്ളവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അരികിലെത്തിച്ചു കൂടുതൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയും പരിചരണം നൽകുകയും ചെയ്യും. 

പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായ വിതരണം ആരംഭിച്ചു


click me!