സെപ്തംബറില്‍ ഒമ്പത് പ്രൊമോഷന്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

Published : Sep 12, 2021, 04:16 PM IST
സെപ്തംബറില്‍ ഒമ്പത് പ്രൊമോഷന്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ച് യൂണിയന്‍ കോപ്

Synopsis

സെപ്തംബര്‍ മാസത്തിലുടനീളം വിവിധ ശാഖകളിലൂടെയും സ്മാര്‍ട്ട് വെബ് സ്റ്റോറിലൂടെയും ഒമ്പത് വ്യത്യസ്തമായ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാനാണ് യൂണിയന്‍ കോപിന്റെ തീരുമാനം. ഇതിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ചിട്ടുണ്ട്. 10, 000 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കും.

ദുബൈ: സെപ്തംബറിലെ വിവിധ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി ഒരു കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവാണ് ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്നതും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതും, ഉന്നത നിലവാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുക എന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. 

ഉപഭോക്താക്കളാണ് പ്രധാനമെന്നും അവരുടെ സന്തോഷത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ദുബൈയിലെ എല്ലാ ശാഖകളിലും ഡിസ്‌കൗണ്ട് ക്യാമ്പയിനുകള്‍ തുടങ്ങുന്നത ഇതിന്റെ ഭാഗമാണ്. തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ മാര്‍ക്കറ്റിങ് പദ്ധതി അനുസരിച്ച് അവശ്യ വസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും ഡിസ്‌കൗണ്ടുകള്‍ നല്‍കാനും വര്‍ഷം മുഴുവനും യൂണിയന്‍ കോപ് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. പല രാജ്യങ്ങളില്‍ നിനനുള്ള ഉപഭോക്താക്കള്‍ക്കായി പ്രൊമോഷണല്‍ ക്യാമ്പയിനിലും വ്യത്യസ്തത ഉറപ്പാക്കാറുണ്ട്.

സെപ്തംബര്‍ മാസത്തിലുടനീളം വിവിധ ശാഖകളിലൂടെയും സ്മാര്‍ട്ട് വെബ് സ്റ്റോറിലൂടെയും ഒമ്പത് വ്യത്യസ്തമായ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാനാണ് യൂണിയന്‍ കോപിന്റെ തീരുമാനം. ഇതിനായി ഒരു കോടി ദിര്‍ഹം നീക്കിവെച്ചിട്ടുണ്ട്. 10, 000 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാക്കും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധ ദ്രവ്യങ്ങള്‍, അരി, എണ്ണ എന്നിവയും വിലക്കിഴിവ് ഉള്ള ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.

യൂണിയന്‍ കോപിന്റെ സ്മാര്‍ട്ട് വെബ് സ്‌റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഷോപ്പിങ് അനുഭവം മികച്ചതാക്കുന്നതിനുള്ള സവിശേഷ സേവനങ്ങളും സ്മാര്‍ട്ട് വെബ് സ്‌റ്റോറിലുണ്ട്. എക്‌സ്പ്രസ് ഡെലിവറി സേവനങ്ങള്‍, ഹോള്‍സെയില്‍ പര്‍ചേസുകള്‍, ഓഫറുകള്‍ എന്നിവ യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയുള്ള ഷോപ്പിങിന്റെ പ്രത്യേകതകളാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ