യൂണിയന്‍ കോപിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം

Published : Jul 02, 2019, 05:51 PM ISTUpdated : Jul 02, 2019, 05:52 PM IST
യൂണിയന്‍ കോപിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം

Synopsis

2019 സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ യുഎഇ പൗരന്മാര്‍ക്കും യൂണിയന്‍ കോപിന്റെ ഓഹരികള്‍ വാങ്ങാനാവും. താല്‍പര്യമുള്ളവര്‍ക്ക് ഓഹരി ഉടമകളാവാനുള്ള രജിസ്ട്രേഷന് ആവശ്യമുള്ള രേഖകളുമായി ഇത്തിഹാദ് മാളിലെ ഷെയര്‍ഹോള്‍ഡേഴ്സ് സെന്ററിലെത്താം. 

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോഓപറേറ്റീവിന്റെ ഓഹരികള്‍ വാങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ദീര്‍ഘകാലമായി നടത്തിവന്ന ശ്രമങ്ങളുടെ ഫലമായാണ് പൗരന്മാര്‍ക്ക് നിക്ഷേപത്തിനുള്ള അവസരം ലഭ്യമാകുന്നതെന്ന് യൂണിയന്‍ കോപ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ശംസി പറ‌ഞ്ഞു. മറ്റ് എമിറേറ്റുകളിലേക്ക് കൂടി യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും മികച്ച വളര്‍ച്ചാനിരക്കുള്ള സ്ഥാപനത്തില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് അവസരം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

2019 സെപ്തംബര്‍ ഒന്നു മുതല്‍ എല്ലാ യുഎഇ പൗരന്മാര്‍ക്കും യൂണിയന്‍ കോപിന്റെ ഓഹരികള്‍ വാങ്ങാനാവും. താല്‍പര്യമുള്ളവര്‍ക്ക് ഓഹരി ഉടമകളാവാനുള്ള രജിസ്ട്രേഷന് ആവശ്യമുള്ള രേഖകളുമായി ഇത്തിഹാദ് മാളിലെ ഷെയര്‍ഹോള്‍ഡേഴ്സ് സെന്ററിലെത്താം. സാമ്പത്തിക മന്ത്രാലയത്തില്‍ നിന്നുള്ള എല്ലാ അനുമതികളും നേടിയ ശേഷമാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഡറക്ടര്‍ ബോര്‍ഡ് കൈക്കൊണ്ടതെന്നും അല്‍ ശംസി പറഞ്ഞു.

ഉപഭോക്ത്യ സഹകരണ സംവിധാനത്തില്‍ നിന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലേക്ക് മാറുമ്പോള്‍ അതിന്റെ ഗുണം പൗരന്മാര്‍ക്ക് ലഭിക്കുമെന്നതിന് പുറമെ രാജ്യത്തെ ചില്ലറ വിപണിയില്‍ വില നിയന്ത്രിക്കുന്നതില്‍ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനങ്ങള്‍ക്കുള്ള സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും. ഒപ്പം രാജ്യത്ത് സുസ്ഥിര ഭക്ഷ്യ സംഭരണം ഉറപ്പാക്കാനുമാവും. യുഎഇ പൗരന്മാര്‍ക്ക് പുതിയൊരു നിക്ഷേപ-വരുമാന അവസരം കൂടിയാണിത്. ഇവയെല്ലാം ചേരുമ്പോള്‍ സേവനങ്ങളുടെ നിലവാരം പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് ഉയര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

വിപണിയിലെ മികച്ച പ്രകടവും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും സമൂഹത്തിലെ സംഭാവനകളും ശ്രദ്ധിക്കുന്ന നിരവധിപ്പേര്‍ യൂണിയന്‍കോപിന്റെ ഓഹരികള്‍ വാങ്ങാന്‍ ദീര്‍ഘനാളായി കാത്തിരിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. അത്തരക്കാരുടെ കാത്തിരിപ്പിന് അറുതിയാവുകയാണിപ്പോള്‍. യൂണിയന്‍ കോപില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് സ്ഥാപനത്തെ വിജയത്തിലേക്ക് നയിച്ച ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഭാവിയിലെ ഓഹരി ഉടമകളുടെയും സന്തോഷം ഉറപ്പുവരുത്തുകകൂടിയാണ് തങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ലെ ആദ്യപാദത്തില്‍ യൂണിയന്‍ കോപിന്റെ മൊത്തലാഭത്തില്‍ 26.5 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. 2.88 കോടി ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ലാഭത്തിലുണ്ടായത്. 10.97 കോടി ദിര്‍ഹമായിരുന്നു 2018ല്‍ യൂണിയന്‍ കോപിന്റെ ആകെ ലാഭം. 2019ല്‍ 13.85 കോടി ദിര്‍ഹത്തിന്റെ ലാഭമുണ്ടാകുമെന്നാണ് കണക്ക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ