
യു.എ.ഇയിലെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കായ ലിവ് (Liv) യൂണിയൻ കോപിനോട് സഹകരിച്ചു പ്രവർത്തിക്കും. മാസ്റ്റർകാർഡുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാനാണ് സഹകരണം.
ലിവ് തമയസ് മാസ്റ്റർകാർഡ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡും ലിവ് തമയസ് മാസ്റ്റർകാർഡ് വേൾഡ് ക്രെഡിറ്റ് കാർഡുമാണ് ഉൽപ്പന്നങ്ങൾ. സ്റ്റോറിലും ഓൺലൈനിലൂടെയുമുള്ള പർച്ചേസുകൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് കാർഡുകളിലൂടെ ലഭിക്കും. യൂണിയൻ കോപ് വഴിയുള്ള അന്താരാഷ്ട്ര ഷോപ്പിങ്ങിൽ 3 ശതമാനം വരെ ക്യാഷ്ബാക്കും ഇന്ധനം, ഡൈനിങ് എന്നിവയിൽ 2 ശതമാനം ക്യാഷ് ബാക്കും നൽകുന്നുണ്ട്. തമയസ് പോയിന്റുകളായാണ് ഇവ ലഭിക്കുക.
ക്യാഷ്ബാക്ക് പോയിന്റുകൾക്ക് പുറമെ വോക്സ് സിനിമാസ് ടിക്കറ്റുകൾ, ഫൂഡ് ആൻഡ് ബിവറേജസ് ഡിസ്കൗണ്ടുകൾ, ഗ്ലോബൽ എയർപോർട്ട് ലോഞ്ച് ആക്സസ്, പ്രീമിയം കോഫി കിഴിവുകൾ തുടങ്ങിയവയും നേടാം. കൂടാതെ ലിവ് തമയസ് വേൾഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വെൽക്കം ബോണസ് ആയി 1000 ദിർഹവും ലഭിക്കും.
ഉപയോക്താക്കളുടെ ദിവസേനയുള്ള പർച്ചേസുകളുടെ ഭാഗമാകാൻ ഈ സഹകരണംവഴി സാധിക്കുമെന്ന് എമിറേറ്റ്സ് എൻ.ബി.ഡി ഗ്രൂപ്പ് ഹെഡ് (റീട്ടെയ്ൽ ബാങ്കിങ് ആൻഡ് വെൽത് മാനേജ്മെന്റ്) മർവാൻ ഹാദി പറഞ്ഞു. ദീർഘകാലത്തേക്കുള്ള സുസ്ഥിരമായ വളർച്ചയ്ക്ക് യോജിച്ച പദ്ധതിക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
വളരെ സുഖകരമായ ഡിജിറ്റൽ ഷോപ്പിങ് അനുഭവമാണ് പുതിയ കോ-ബ്രാൻഡഡ് കാർഡുകളിലൂടെ ലഭിക്കുന്നതെന്ന് എമിറേറ്റ്സ് ഡി.എൻ.ബി ഗ്രൂപ്പ് ഹെഡ് (റീട്ടെയിൽ പ്രൊഡക്റ്റ്സ് ആൻഡ് ആർബിഡബ്ല്യുഎം ചീഫ് ഡിജിറ്റൽ ഓഫീസർ) രോഹിത് ഗാർഗ് പറഞ്ഞു.
ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
അഭിമാനകരമായ സഹകരണമാണ് ഇതെന്ന് മാസ്റ്റർകാർഡ് ഈസ്റ്റ് അറേബ്യ ഡിവിഷൻ പ്രസിഡന്റ് ജെ.കെ ഖലീൽ പറഞ്ഞു. ആഗോളതലത്തിലെ തങ്ങളുടെ വൈദഗ്ധ്യവും പ്രാദേശികതലത്തിലെ ഉൾക്കാഴ്ച്ചയുള്ള പങ്കാളികളും ഉപയോക്താക്കൾക്ക് ദിവസേനയുള്ള പർച്ചേസുകൾ എളുപ്പത്തിലും കൂടുതൽ റിവാർഡ് ലഭിക്കുന്നതുമാക്കാൻ സഹായിക്കും - അദ്ദേഹം പറഞ്ഞു.
യൂണിയൻ കോപ് യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ്. 2025-ൽ ആരംഭിച്ച ലോയൽറ്റി പ്രോഗ്രാമാണ് തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam