കുടുംബം ആദ്യം - ലോക സർക്കാർ സമ്മേളനത്തിൽ ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്

Published : Feb 10, 2026, 12:39 PM IST
Union Coop

Synopsis

ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെ ​ഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

“ഫാമിലി ഫസ്റ്റ്” പരിപാടിക്ക് പിന്തുണ നൽകി യു.എ.ഇ ഫാമിലി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. യു.എ.ഇ സർക്കാരിന്റെ ഫാമിലി ​ഗ്രോത്ത് അജണ്ട 2031-നോട് അനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ നാ​ഗരിക കേന്ദ്രങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെ ​ഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

കുടുംബങ്ങളുടെ പ്രോത്സാഹനത്തിന് ഉതകുന്ന നയങ്ങൾ, പദ്ധതികൾ, ന​ഗരാസൂത്രണം എന്നിവയിൽ യൂണിയൻ കോപ് സഹകരിക്കും. പൊതുബോധം വളർത്താനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിജ്ഞാനം പങ്കുവെക്കാനും ഇത് സഹായിക്കും.

“രാജ്യത്തോടുള്ള കടമയാണ് ഇത്. ഈ പങ്കാളിത്തത്തിലൂടെ യൂണിയൻ കോപ് സേവനങ്ങളും ഷോപ്പിങ് അന്തരീക്ഷവും കുടുംബങ്ങൾക്ക് കൂടുതൽ സുഖപ്രദമായ രീതിയിലേക്ക് മാറ്റും. സുരക്ഷയും സാമൂഹിക നിമയങ്ങളും ഉറപ്പാക്കും.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാൻ ഊർജിത ശ്രമം
തൊഴിലാളികളുടെ വേതന സംരക്ഷണം കടുപ്പിച്ച് യുഎഇ, ശമ്പളം മുടങ്ങിയാൽ കടുത്ത നടപടികൾ, എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകിയിരിക്കണം