
എമിറാത്തി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാക്റ്റിക്കൽ, വൊക്കേഷണൽ ട്രെയിനിങ് നൽകി യൂണിയൻ കോപ്. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാത്തൈസേഷൻ മന്ത്രാലയലവുമായി ചേർന്നായിരുന്നു പരിശീലനം. അൽ വർഖ സിറ്റി മാളിലെ യൂണിയൻ കോപ് ശാഖയിൽ അഞ്ച് വിദ്യാർത്ഥികളാണ് പരിശീലനം നേടിയത്.
സ്വകാര്യമേഖല കമ്പനികളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പദ്ധതി. അടുത്ത വർഷം അവസാനത്തോടെ 100 എമിറാത്തി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനാണ് യൂണിയൻ കോപ് ഉദ്ദേശിക്കുന്നതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറയുന്നു.
പരിശീലന പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് സ്കൂൾ കാലത്ത് തന്നെ വ്യക്തിത്വ വികസനം, നൈപുണ്യ വികസനം, തൊഴിൽ വിപണിക്ക് യോജിച്ച കഴിവുകൾ വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ