
യൂണിയന്‍ കോപ് 2022 അവസാനം വരെ 38% എമിറാത്തികള്‍ക്ക് ജോലി നൽകിയതായി എമിറാത്തൈസേഷൻ വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് സലീം ബിൻ കെനയ്ദ് അൽ ഫലാസി. എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് യൂണിയന്‍ കോപ് കൂടുതൽ എമിറാത്തി യുവാക്കള്‍ക്ക് തൊഴിൽ നൽകുന്നത്.
വിവിധ മേഖലകളിലായ 445 എമിറാത്തി വനിതകളും യുവാക്കളും യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 11 പേര്‍ പ്രധാനപ്പെട്ട ഉയര്‍ന്ന പദവികളും വഹിക്കുന്നു. ഉയര്‍ന്ന ശമ്പളം, തൊഴിൽ പരിചയം, റിവാഡുകള്‍, പ്രൊമോഷനുകള്‍ തുടങ്ങി പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ എമിറാത്തി ഉദ്യോഗാര്‍ഥികള്‍ക്ക് യൂണയിന്‍ കോപ് നൽകുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam