
വിൽപ്പനയ്ക്കായി കൂടുതൽ ജൈവ പച്ചക്കറികൾ എത്തിച്ച് യൂണിയൻ കോപ്. 20 ജൈവ ഫാമുകളോട് സഹകരിച്ച് 33 വിഭാഗങ്ങളിലെ പച്ചക്കറികളും പഴങ്ങളും മറ്റുള്ള ഉൽപ്പന്നങ്ങളും ഇപ്പോൾ യൂണിയൻ കോപ് വഴി ലഭ്യമാണ്. ദിവസേന, പ്രാദേശിക-അന്താരാഷട്ര വിതരണക്കാരിലൂടെ ആറ് ടൺ വരെ ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് സംഭരിക്കുന്നുണ്ട്.
ജൈവ ഉൽപ്പന്നങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നതും ഉപയോക്താക്കളിലേക്ക് എളുപ്പം എത്തിക്കുന്നതും തങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. ഉൽപ്പന്നങ്ങൾക്ക് മത്സരാധിഷ്ഠിതമായ വിലയും ഈടാക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
“ഈ വർഷം മാത്രം ജൈവ ഉൽപ്പന്നങ്ങൾക്ക് 26 ശതമാനം ഡിമാൻഡ് വർധനയുണ്ട്. ശൈത്യകാലത്താണ് ഏറ്റവും അധികം വിൽപ്പനയുള്ളത്.” – അദ്ദേഹം പറഞ്ഞു.
ഉൽപ്പന്നങ്ങളുടെ ഗുണവും വിലനിലവാരവും സ്ഥിരമായി പരിശോധിക്കുന്നുണ്ടെന്നും യൂണിയൻ കോപ് അറിയിച്ചു. ഗുണമേന്മ വിലയിരുത്താൻ കൃഷിസ്ഥലങ്ങളിൽ നേരിട്ട് യൂണിയൻ കോപ് പ്രതിനിധികൾ എത്തുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam