
ഡിജിറ്റൽ ഇന്നോവേഷന് പുരസ്കാരം സ്വന്തമാക്കി യൂണിയന്‍ കോപ്. ഈ വര്‍ഷത്തെ എം.ഇ.എൻ.എ ഡിജിറ്റൽ അവാര്‍ഡ്‍സിൽ യൂണിയന്‍ കോപ് മാര്‍ക്കറ്റിങ് വിഭാഗമായ ഡിജിറ്റൽ മാര്‍ക്കറ്റിങ് ആൻഡ് അഡ്വര്‍ട്ടൈസ്‍മെന്‍റ് സിൽവര്‍ അവാര്‍ഡ് നേടി. 'ഫ്യൂഷൻ 5'വുമായി സഹകരിച്ച് നടത്തിയ ഡിജിറ്റൽ ക്യാംപെയ്നിനാണ് അവാര്‍ഡ്.
എം.ഇ.എൻ.എ മേഖലയിലെ പ്രധാന പുരസ്കാരമാണ് എം.ഇ.എൻ.എ ഡിജിറ്റൽ അവാര്‍ഡ്‍സ്. ഡിജിറ്റൽ മേഖലയിലെ വിദഗ്ധര്‍ ജൂറിയിലുള്ള അവാര്‍ഡ്, മികച്ച ബിസിനസ് പ്രാക്റ്റീസുകള്‍ക്കാണ് സമ്മാനം നൽകുക.
പുരസ്കാരം ലഭിച്ചതിൽ യൂണിയന്‍ കോപ് ചീഫ് കൊമേഴ്സ്യൽ ഓഫീസര്‍ നീൽസ് ഗ്രോൻ നന്ദി അറിയിച്ചു. "ഡിജിറ്റൽ മാര്‍ക്കറ്റിങ് സ്പേസിൽ മികച്ച സേവനം ഒരുക്കിയതിനുള്ള തെളിവാണ് ഈ പുരസ്കാരം. ഞങ്ങളുടെ പ്രതിജ്ഞാബദ്ധരായ ടീം യൂസര്‍മാര്‍ക്ക് യോജിച്ച ഡിജിറ്റൽ ക്യാംപെയ്ൻ സൃഷ്ടിക്കാന്‍ കഠിന പ്രയത്നം ചെയ്തു. എം.ഇ.എൻ.എ ഡിജിറ്റൽ അവാര്‍ഡ്‍സിനോട് നന്ദി പറയുകയാണ്, ഈ നേട്ടം അംഗീകരിച്ചതിന്. ഒപ്പം ഞങ്ങളുടെ ഉപയോക്താക്കള്‍ക്കും നന്ദി."
ഷോപ്പിങ് കാറ്റഗറിയിൽ ഗൂഗിൽ പ്ലേ സ്റ്റോറിൽ 1,86,000 ഡൗണ്‍ലോഡുകള്‍ യൂണിയന്‍ കോപ് ആപ്പിന് ലഭിച്ചു. 75,000 ഡൗണ്‍ലോഡുകള്‍ പ്രതീക്ഷിച്ചയിടത്താണിത്. ഷോപ്പിങ്ങിലെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഒന്നാം നമ്പര്‍ ആപ്പും യൂണിയന്‍ കോപ് തന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam