യൂണിയൻ കോപ് പുതിയ വാണിജ്യ സമുച്ചയം സിലിക്കൺ ഒയാസിസിൽ തുറക്കും. പുതിയ ഷോപ്പിങ് അനുഭവമാകും ഉടൻ ആരംഭിക്കുന്ന കൊമേഴ്സ്യൽ സെന്റർ.
ദുബായിലും എമിറേറ്റിന്റെ മറ്റുള്ള പ്രദേശങ്ങളിലുമുള്ളവർക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യം. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
ഹൈപ്പർമാർക്കറ്റ്, പള്ളി, റീട്ടെയ്ൽ സ്റ്റോറുകൾ (സർവീസ്, എന്റർടെയ്ൻമെന്റ്, ക്ലിനിക്ക്, റസ്റ്റോറന്റ്) എന്നിവ പുതിയ പദ്ധതിയുടെ ഭാഗമാണ്. ദുബായ് സിലിക്കൺ ഒയാസിസിൽ ഷെയ്ഖ് സയദ് ബിൻ ഹംദാൻ അൽ നഹ്യാൻ തെരുവിലാണ് പുതിയ വാണിജ്യ സമുച്ചയം. ബേസ്മെന്റ്, പാർഷ്യൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സർവീസ് ബിൽഡിങോട് കൂടിയ പള്ളി എന്നിവയാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ.
മൊത്തം 265,537 ചതുരശ്രയടിയാണ് വിസ്തീർണം. ഹൈപ്പർമാർക്കറ്റ് 55,043.82 ചതുരശ്രയടിയിൽ ഒന്നാം നിലയിലാണ്. 44 റീട്ടെയ്ൽ സ്റ്റോറുകളാണ് ഇവിടെയുള്ളത്. മൊത്തം റീട്ടെയ്ൽ വീസ്തീർണം 32,090 ചതുരശ്രയടി. 247 പാർക്കിങ് സ്പേസുകളും ഉണ്ട്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ പാർക്കിങ്ങിൽ നിന്നും നേരിട്ട് മാളിലേക്ക് പ്രവേശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ