50% വരെ ഡിസ്കൗണ്ട്, എട്ട് പുതിയ പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്

Published : Jan 09, 2025, 03:33 PM IST
50% വരെ ഡിസ്കൗണ്ട്, എട്ട് പുതിയ പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്

Synopsis

ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും.

ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹോം അപ്ലയൻസുകൾ, പേഴ്സണൽ കെയർ, ട്രാവൽ എസൻഷ്യൽസ്, മഞ്ഞുകാലത്തേക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയിൽ ഇളവ് നേടാം.

ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ജനുവരി മാസം മുഴുവൻ ലഭ്യമായ ഈ ഓഫറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങളും അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും വിലക്കിഴിവിൽ വാങ്ങാം. ന്യൂ ഇയർ ബി​ഗ് ഡീൽ, വീക്കെൻഡ് സൂപ്പർ സേവർ തുടങ്ങിയ പ്രൊമോഷനുകളും നടക്കുന്നുണ്ട്. ഇതിനൊപ്പം ഷ്രിംപ് ഫെസ്റ്റിവൽ, സിട്രസ് ഫെസ്റ്റിവൽ എന്നിവയും ആരംഭിക്കുന്നുണ്ട്.

ഉയർന്ന ​ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാാ ആഴ്ച്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ വിഭാ​ഗം ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കും. ഇതിന് പുറമെ സ്മാർട്ട് ആപ്പിലൂടെയും പ്രൊമോഷനുകൾ ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ