
സ്തനാർബുദത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി “പിങ്ക്ടോബർ” സംഘടിപ്പിച്ച് യൂണിയൻ കോപ്.
യൂണിയൻ കോപ് സംഘടിപ്പിക്കുന്ന ആരോഗ്യ സാക്ഷരതാ, പ്രതിരോധ പരിപാടികൾ, സ്ഥിരമായുള്ള സ്ക്രീനിങ്, ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
രണ്ടു ദിവസമായി നടന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ അൽ വർഖ മജിലിസിൽ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയും സുൽത്താൻ അൽ ഒലാമ മെഡിക്കൽ സെന്ററുമായി ചേർന്നായിരുന്ന പരിപാടികൾ.
രണ്ടാമത്തെ ദിവസത്തെ പരിപാടികൾ യൂണിയൻ കോപ് ആസ്ഥാനമായ അൽ വർഖ സിറ്റി മാളിലായിരുന്നു. പ്രൈം മെഡിക്കൽ സെന്റർ ആണ് പരിപാടിയുമായി സഹകരിച്ചത്.
ഡോ. ഒമനെയ തുർക്കി സംസാരിച്ചു. വിശ്വസ്തമായ ആരോഗ്യസ്ഥാപനങ്ങളോട് സഹകരിച്ച് ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് യൂണിയൻ കോപ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam