
യൂണിയൻ കോപ്പിന്റെ മുഹൈസ്ന 1-ലെ എതിഹാദ് മാളിൽ ENOC Link മൊബൈൽ eLink സ്റ്റേഷൻ തുടങ്ങി. ENOC Group ഉടമസ്ഥതയിലുള്ള ഡിജിറ്റൽ ഫ്യുവൽ ഡെലിവറി പ്ലാറ്റ്ഫോം ആണ് ENOC Link. മാൾ സന്ദർശിക്കുന്നവർക്കും പ്രദേശവാസികൾക്കും സേവനം ലഭ്യമാണ്.
രാവിലെ 7 മുതൽ രാത്രി 11 വരെയാണ് eLink സ്റ്റേഷൻ പ്രവർത്തിക്കുക. നാല് വാഹനങ്ങൾക്ക് ഒരേ സമയം ഇന്ധനം നൽകാൻ സാധിക്കുന്ന ഈ സ്റ്റേഷന്, ദിവസവും 500 വാഹനങ്ങളെ കൈകാര്യം ചെയ്യാനാകും. Special 95, Super 98 ഇന്ധനം സ്റ്റാൻഡേഡ് റീട്ടെയിൽ വിലയിൽ ലഭ്യമാകും. കൂടാതെ ENOC-ന്റെ Yes റിവാർഡ്സ് പ്രോഗ്രാമിന്റെയും ഭാഗമാണിത്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ലോയൽറ്റി പോയിന്റുകൾ റെഡീം ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam