സ്മരണ ദിനത്തില്‍ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് യൂണിയന്‍ കോപ്

By Web TeamFirst Published Dec 2, 2019, 11:02 AM IST
Highlights

രക്തസാക്ഷികളുടെ ജീവത്യാഗത്തിന് ആദരവുകളര്‍പ്പിച്ച് യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ബിസിനസ് സെന്ററുകളിലും ദേശീയ പതാക പകുതി താഴ്ത്തുകയായിരുന്നു.

ദുബായ്: യുഎഇക്ക് വേണ്ടി ജീവന്‍ നല്‍കിയ രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, സ്മരണ ദിനത്തില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. യൂണിയന്‍ കോപിന്റെ 17 ശാഖകളിലും ഇത്തിഹാദ് മാളിലും അല്‍ ബര്‍ഷ മാളിലുമുള്ള കൊമേഴ്‍സ്യല്‍ സെന്ററുകളിലും രക്തസാക്ഷികളുടെ അര്‍പ്പണബോധവും ജീവത്യാഗവും അനുസ്മരിക്കുന്ന പരിപാടി സംഘടിപ്പിച്ചു.

രാജ്യത്തിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച സൈനികര്‍ക്കുള്ള അംഗീകാരവും അഭിമാനവുമാണ് സ്മരണ ദിനത്തിലൂടെ യുഎഇ ആഘോഷിക്കുന്നതെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദില്‍ബാന്‍ അല്‍ ഫലാസി പറഞ്ഞു. മേഖലയുടെ സമാധാനം ഉറപ്പുവരുത്തുന്നതിനും യുഎഇ ദേശീയ പതാകയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ രാജ്യത്തോടുള്ള കൂറും ത്യാഗവുമാണ് സ്മരണ ദിനത്തില്‍ ആഘോഷിക്കപ്പെടുന്നത്. രാജ്യത്ത് മുന്‍നിരയിലുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ ധീരരായ സൈനികരുടെ ജീവത്യാഗത്തിന് മുന്നില്‍ തങ്ങള്‍ ആദരവുകള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ഒന്നടങ്കം ധീരതയുടെയും ത്യാഗത്തിന്റെയും ഓര്‍മകള്‍ അയവിറക്കുന്ന ഈ വേളയില്‍ അഭിമാനത്തിന്റെയും നിര്‍ഭയത്വത്തിന്റെയും പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ധീര രക്തസാക്ഷികളെ യൂണിയന്‍ കോപും പ്രകീര്‍ത്തിക്കുകയാണെന്ന് സിഇഒ പറഞ്ഞു. 

സമാനമായ അന്തരീക്ഷത്തിലാണ് യൂണിയന്‍ കോപ് 48-ാമത് യുഎഇ ദേശീയ ദിനവും ആഘോഷിച്ചത്. 'പൂര്‍വികരുടെ പൈതൃകം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആഘോഷത്തിന്റെ ഭാഗമായി യുഎഇ നിര്‍മിച ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 10 വരെ ആനുകൂല്യങ്ങള്‍ തുടരും.

click me!