
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന്റെ കൂപ് ശൃംഖലയിലുള്ള മൂന്നാമത്തെ ശാഖ ദുബൈയിലെ അല്‍ ഖൂസ്-1 ല്‍ ഉടന്‍ പ്രവര്‍ത്തനം ആരഭിക്കും. വിവിധ വലിപ്പത്തിലുള്ള പുതിയ ശാഖകള്‍ തുടങ്ങുന്നതിലൂടെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനുള്ള യൂണിയന്‍ കോപിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂപ് ശൃംഖലയിലെ പുതിയ ശാഖ ആരംഭിക്കുന്നത്. സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള അവസാനഘട്ട മിനുക്കുപണികള്‍ക്കായി അടുത്തിടെ യൂണിയന്‍ കോപിന്റെ അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് വിഭാഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓപ്പറേഷന്‍സ് വിഭാഗത്തിന് കൈമാറിയിരുന്നു.
പ്രസ്തുത പ്രദേശത്തെ താമസക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എത്തിച്ചുനല്‍കുകയാണ് തങ്ങളുടെ പരമപ്രധാനമായ ലക്ഷ്യമെന്നും 20,000ത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആവശ്യമായത് തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുകയെന്നും യൂണിയന്‍ കോപിന്റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.
യൂണിയന്‍ കോപിന്റെ ഓഹരി ഉടമകള്‍ക്ക് മെമ്പര്‍ഷിപ്പ് അക്കൗണ്ട് വഴി പര്‍ച്ചേസ് നടത്താം. ഇതിന് പുറമെ തമായസ് ലോയല്‍റ്റി പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ(ഷെയര്‍ഹോള്‍ഡേഴ്‌സ്), സില്‍വര്‍ തമായസ് കാര്‍ഡുകള്‍ പര്‍ച്ചേസിനായി ഉപയോഗിക്കാമെന്നും അതിലൂടെ ലോയല്‍റ്റി പോയിന്റുകള്‍ നേടാമെന്നും അല്‍ ബസ്തകി ചൂണ്ടിക്കാട്ടി. പ്രൊമോഷന്‍ കാലയളവില്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഡിസ്‌കൗണ്ട് ലഭിക്കുമെന്നതും തമായസ് കാര്‍ഡ വാങ്ങുന്നതിനുള്ള മറ്റൊരു കാരണമാണെന്ന് അല്‍ ബസ്തകി വ്യക്തമാക്കി.
കൊവിഡ് മാഹാമാരിയുടെ വ്യാപനം പ്രതിരോധിക്കുന്നതിനായി സ്‌റ്റോറിലെ എല്ലാ സ്ഥലങ്ങളും, ഔട്ട്‌ലെറ്റുകളിലെ ഷെല്‍ഫുകളുള്‍പ്പെടെ നിരന്തരം അണുവിമുക്തമാക്കുന്നതില്‍ യൂണിയന്‍ കോപ് അതീവ ശ്രദ്ധ പുലര്‍ത്താറുണ്ടെന്നും കൂടാതെ രാത്രിയില്‍ വില്‍പ്പന അവസാനിക്കുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫുകള്‍, ഫ്രിഡ്ജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും യൂണിയന്‍ കോപിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ വ്യക്തമാക്കിക്കൊണ്ട് അല്‍ ബസ്തകി വിശദമാക്കി.
അല്‍ ഖൂസ് ഏരിയയില്‍ യൂണിയന്‍ കോപിന്റെ ഉടമസ്ഥതയിലുള്ള ഒരു കൊമേഴ്‌സ്യല്‍ ബില്‍ഡിങിന്റെ താഴത്തെ നിലയിലാണ് പുതിയ കൂപ് ശാഖ സ്ഥിതി ചെയ്യുന്നത്. 13,548 ചതുരശ്ര അടി വ്യാപ്തിയിലാണ് ശാഖ ഒരുക്കിയിട്ടുള്ളത്. 3,799 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്‌റ്റോറേജ് ഏരിയയും ഇവിടെയുണ്ട്. സിവില്‍, ഇലക്ട്രോമെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശാഖ നിലവില്‍ ഷര്‍ണിഷിങ് ഘട്ടത്തിലാണ്. 2020 നവംബര്‍ ഒന്നിന് പുതിയ ശാഖയുടെ പ്രവര്‍ത്തനം ആരഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam