Latest Videos

വിദേശത്ത് ഉന്നതപഠനത്തിന് 25 ലക്ഷം വരെ സർക്കാർ സ്കോളർഷിപ്പ് ലഭിക്കും; 'ഉന്നതി'യെ കുറിച്ചറിയാം

By Web TeamFirst Published Oct 17, 2023, 7:40 PM IST
Highlights

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും  കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സ്കോളർഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്. 

തിരുവനന്തപുരം: സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു.

വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി - പട്ടിക വർഗ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 425 കുട്ടികളെ വിദേശത്തേക്ക് അയക്കാനായി. ഈ വർഷം 310 കുട്ടികൾക്ക്  വിദേശ പഠനത്തിന് സ്കോളർഷിപ്പ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
കുടുതൽ പഠനാവസരങ്ങൾക്കൊപ്പം അവരുടെ കരിയർ സാധ്യതകളും വിദേശ പഠനത്തിലൂടെ വിപുലമാക്കാനാകും.

കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും  കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ സ്കോളർഷിപ്പിന് പരിഗണിക്കുന്ന പ്രസക്തമായ ഘടകങ്ങളാണ്. 

Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി എയര്‍ലൈന്‍, തനിച്ച് യാത്ര പോകുന്ന കുട്ടികളെ ബാധിക്കും

പട്ടിക വർഗ്ഗ, പട്ടികജാതി വികസന വകുപ്പുകൾ  Overseas Development and Employment Promotion Consultants (ODEPC) ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി  35 വയസ്സിൽ താഴെ. വിദേശത്ത് ഉപരിപഠനത്തിനുള്ള ഉന്നതി സ്കോളർഷിപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ സർക്കാർ ഉത്തരവ് ജി ഒ (എംഎസ്) 22/2023/SCSTD തീയ്യതി: 01.08.2023 പ്രകാരം
 വ്യക്തമാക്കിയിട്ടുണ്ട്.

സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം
കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!