
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്‍റെ വ്യോമപരിധിയിൽ കടന്നുകയറിയ ഏഴ് ശത്രു ഡ്രോണുകൾ തകർത്തതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ഇറാന്‍റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 27 ഡ്രോണുകളും ആളില്ലാ വിമാനങ്ങളും നാഷണൽ ഗാർഡ് തടഞ്ഞു വീഴ്ത്തിയിട്ടുണ്ടെന്നും മിസൈല്‍ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും അറിയിച്ചു. കുവൈത്തിലെ റേഡിയേഷൻ നില സാധാരണ നിലയിലാണെന്നും, പൗരന്മാരും പ്രവാസികളും അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam