Latest Videos

എന്റെ സ്ഥിതിയറിയുന്ന സുഹൃത്തുക്കൾക്കാണ് വലിയ സന്തോഷം; ആദ്യ പരിശ്രമത്തിൽ തന്നെ 22 ലക്ഷം നേടിയ പ്രവാസി പറയുന്നു

By Web TeamFirst Published Oct 14, 2021, 4:16 PM IST
Highlights

നല്ലൊരു വീട് പണിയുകയെന്നതാണ് വര്‍ഗീസിന്റെ സ്വപ്‍നം. മഹ്‍സൂസിലൂടെ ലഭിച്ച സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറ്റൊന്നും ആലോചിക്കാനില്ല. 

ദുബൈ: നല്ലൊരു വീടെന്ന എക്കാലത്തെയും വലിയ സ്വപ്‍നം പൂവണിയാനുള്ള വഴി തെളിഞ്ഞ സന്തോഷത്തിലാണ് യുഎഇയില്‍ പ്രവാസിയായ പത്തനംതിട്ട സ്വദേശി വര്‍ഗീസ് തോമസ്. മഹ്‍സൂസിന്റെ 45-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പിലാണ് വര്‍ഗീസ് തോമസ് ഉള്‍പ്പെടെ ഒന്‍പത് ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ ഓരോരുത്തര്‍ക്കും 111,111 ദിര്‍ഹം (22 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വീതമാണ് ലഭിച്ചത്. മഹ്‍സൂസിനെക്കുറിച്ചും സമ്മാനം ലഭിച്ചതിലൂടെ തന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെക്കുറിച്ചും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചു.

യുഎഇയിലെ ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന വര്‍ഗീസ്, മഹ്‍സൂസിലെ ആദ്യ ഭാഗ്യ പരീക്ഷണത്തില്‍ തന്നെ വിജയിയാവുകയായിരുന്നു. സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനേ സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പല തവണ വെബ്‍സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് വിജയിയായ വിവരം തനിക്ക് പോലും ഉള്‍ക്കൊള്ളാനായതെന്നാണ് വര്‍ഗീസ് പറഞ്ഞത്.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയില്‍ അച്ഛനും അമ്മയും ഓട്ടോ ഡ്രൈവറായ ചേട്ടനും അടങ്ങുന്നതാണ് വര്‍ഗീസ് തോമസിന്റെ കുടുംബം. വിജയിച്ചെന്നറിഞ്ഞപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അടുത്ത സുഹൃത്തുക്കളാണെന്ന് വര്‍ഗീസ് പറയുന്നു. 'എന്റെ വീട്ടിലെ സാഹചര്യം അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സമ്മാനം ലഭിച്ചപ്പോള്‍ അവര്‍ക്ക് തന്നെയായിരുന്നു ഏറ്റവു വലിയ സന്തോഷം - അദ്ദേഹം പറഞ്ഞു.

നല്ലൊരു വീട് പണിയുകയെന്നതാണ് വര്‍ഗീസിന്റെ സ്വപ്‍നം. മഹ്‍സൂസിലൂടെ ലഭിച്ച സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറ്റൊന്നും ആലോചിക്കാനില്ല. വീട് വെയ്‍ക്കാനായി 25 ലക്ഷം രൂപയുടെ ഭവന വായ്‍പയ്‍ക്ക് അപേക്ഷിച്ചു. ആദ്യ ഗഡുവായി കുറച്ചുതുക ബാങ്കില്‍ നിന്ന് ലഭിക്കുകയും ചെയ്‍തു. മാസം 17,500 രൂപ വീതം 25 വര്‍ഷം കൊണ്ട് വലിയൊരു തുക അടയ്‍ക്കേണ്ടിയിരുന്നു. 25 വര്‍ഷത്തേക്കുള്ള ഒരു ബാധ്യതയാണ് വരുന്നതെന്നോര്‍ത്ത് വലിയ പ്രയാസത്തിലുമായിരുന്നു. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ മഹ്‍സൂസില്‍ നിന്ന് സമ്മാനം ലഭിച്ചത്. വീട് പൂര്‍ത്തിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹം. പിന്നെ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സമ്മാനമെന്ന നിലയില്‍ അതിന്റെ ഒരു ഭാഗം മറ്റ് നല്ല കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീസ് മഹ്‍സൂസിലേക്ക് എത്തിയതും ഗള്‍ഫിലെ സുഹൃത്തുക്കള്‍ വഴി തന്നെയായിരുന്നു. സുഹൃത്തുക്കളാണ് മഹ്‍സൂസിനെക്കുറിച്ച് പറഞ്ഞത്.  മറ്റ് ടിക്കറ്റുകളെ അപേക്ഷിച്ച് ടിക്കറ്റിന്റെ വില കുറവാണെന്നതാണ്  മഹ്‍സൂസിലേക്ക് തന്നെ ആകര്‍ഷിച്ചത്. ഒരാള്‍ക്ക് ഒറ്റയ്‍ക്ക് എടുക്കാന്‍ കഴിയുന്ന തുക മാത്രമേയുള്ളൂ എന്നുള്ളതിനാല്‍ മഹ്‍സൂസില്‍ തന്നെ ഭാഗ്യം പരീക്ഷിക്കാന്‍ ഉറപ്പിച്ചു. മഹ്‍സൂസില്‍ പങ്കെടുക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും മറിച്ചൊരു ഉത്തരമില്ല വര്‍ഗീസിന്. ആദ്യ ശ്രമത്തിലാണ് താന്‍ വിജയിയായത്. ദൈവാനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

click me!