
ദമ്മാം: കൊവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക് പഠന ചിലവില്‍ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്. 2011 ല്‍ സ്ഥാപിതമായ, ഏറണാകുളം ജില്ലയിലെ എലഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോനിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ അഞ്ച് ഡിപ്പാര്‍ട്ടുമെന്റുകളിലായി 300 സീറ്റാണ് വിസാറ്റിലുള്ളത്.
പ്രവാസ ലോകത്ത് പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളുടെ മികവ് പുലര്‍ത്താനാകുന്ന മക്കള്‍ക്ക് തുടര്‍ പഠനം പ്രയാസകരമാകുന്നു എന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു കൈത്താങ്ങിനെ കുറിച്ച ആലോചനയുണ്ടായതെന്ന് പ്രവാസി വ്യവസായിയും വിസാറ്റ് ചെയര്‍മ്മാനുമായ രാജു കുര്യന്‍ പറഞ്ഞു. 25 മുതല്‍ 35 ശതമാനം വരെ ഫീസിളവാണ് ഈ പദ്ധതിയിലൂടെ പ്രാവാസികളുടെ മക്കള്‍ക്കായി വിസാറ്റ് നല്‍കുന്നത്. കോളേജിന്റെ വെബ് സൈറ്റ് വഴിയോ, നേരില്‍ ബന്ധപ്പെട്ടോ അപേക്ഷകള്‍ നല്‍കാം. അപേക്ഷകരില്‍ നിന്ന് വിസാറ്റ് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും ഫീസിളവ് ലഭിക്കുന്നത്.
ആത്മ വിശ്വാസത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പഠനാനന്തരം തൊഴില്‍ മേഖലയിലേക്ക് ചുവടുറപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുക എന്ന ലക്ഷ്യത്തോടെയാണ് വിസാറ്റ് പഠന പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി ടാട കണ്‍സള്‍ട്ടന്‍സി പോലുള്ള മുന്‍നിര സ്ഥാപനങ്ങളുടെ പ്രത്യേക പരിശീലന കോഴ്‌സും വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരിചയ സമ്പന്നനായ പ്രിന്‍സിപ്പാളും മികച്ച അദ്ധ്യാപകരും വിസാറ്റിലെ വിജ്ഞാന അന്തരീക്ഷം വളരെ മികവുള്ളതാക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും പൂര്‍ണ്ണ സജ്ജമായ ലബോറട്ടറി, ലൈബ്രറി സംവിധാനവും മികച്ച ക്യാമ്പസ് അന്തരീക്ഷവും വിസാറ്റിനെ വേറിട്ടതാക്കുന്നു. ഖോബാറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിസാറ്റ് ചെയര്‍മ്മാന്‍ രാജു കുര്യന്‍ ഉപദേശക സമിതി അംഗം അല്‍ ഹന്‍ഫൂഷ് മുഹമ്മദ് ജാസ്സിം, സാജിദ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam