സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഒരു വര്‍ഷം വരെ സ്വന്തം രാജ്യത്തെ ലൈസന്‍സ് മതി

By Web TeamFirst Published Jan 28, 2020, 11:02 AM IST
Highlights

ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

റിയാദ്: സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സോ അന്താരാഷ്ട്ര ലൈസന്‍സോ ഉണ്ടെങ്കില്‍ സൗദിയില്‍ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം ലൈസന്‍സുകള്‍ കാലാവധിയുള്ളതായിരിക്കണം. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം വരെയാണ് ഇങ്ങനെ വാഹനം ഓടിക്കാന്‍ അനുമതിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

ടണലുകളിലൂടെ ലൈറ്റില്ലാതെ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും പരിഗണിച്ചാണിത്. ലൈറ്റുകള്‍ പ്രകാശിപ്പിക്കാതെ ടണലുകളില്‍ വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!