ഒമാനിലെ സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

Published : Oct 08, 2021, 10:14 AM IST
ഒമാനിലെ സന്നദ്ധ സംഘങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം

Synopsis

ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷൻ പ്രക്രിയ.

മസ്‍കത്ത്: ഒമാനിലെ (Oman) സന്നദ്ധ സംഘങ്ങൾ (Volunteer groups) ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഷഹീൻ ചുഴലിക്കാറ്റ് മൂലം വടക്കൻ ബാത്തിനയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്ട്രേഷൻ പ്രക്രിയ.

http://oco.org.om/volunteer/ എന്ന ലിങ്കിലാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്.

ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായ മഴവെള്ളപ്പാച്ചിലിൽ വീടുകളിലേക്ക് കയറിയ ചെളിയും മണ്ണും വൃത്തിയാക്കുന്ന പ്രക്രിയയിൽ സഹായിക്കാൻ ദുരിതാശ്വാസ, അഭയകേന്ദ്രം ഇന്ന് മുതൽ  സന്നദ്ധ സംഘങ്ങളെ നിയോഗിക്കുമെന്നും ദുരന്ത നിവാരണ സമതിയുടെ അറിയിപ്പിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം